വാഷിങ്ടണ്‍: എബിസി ന്യൂസ് അവതാരകന് ജോര്‍ജ്ജ് സ്റ്റെഫാനോപോളോസ് നടത്തിയ മാനനഷ്ട കേസില്‍ അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന് 15 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം. ട്രംപിനെതിരെ ആവര്‍ത്തിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് അവതാരകന് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ പറഞ്ഞതിനെതിരെ ആയിരുന്നു പരാതി.
മാര്‍ച്ച് പത്തിന് നടന്ന ഒരു അഭിമുഖത്തിലാണ് ജോര്‍ജ്ജ് സ്റ്റെഫാനോപോളോസ് ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് പരാമര്‍ശം നടത്തിയത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ 1മില്ല്യണ്‍ ഡോളറും എബിസി ന്യൂസ് നല്‍കും.