തിരുവനന്തപുരം:സിഎംആര്‍എല്‍-എക്സാലോജിക്സ് വിവാദ സാമ്പത്തിക ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്നാടന് എംഎല്‍എയുടെ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.മാസപ്പടി വിവാദം കോടതി നേരിട്ട് അന്വേഷിക്കണമെന്നാണ് കുഴല്‍നാടന്റെ ആവശ്യം.വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് കുഴല്നാടന് ആദ്യം കോടതിയെ സമീപിച്ചത്.
ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം;ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും
പ്രസ്തുത ഹര്‍ജി വിധി പറയാനായി കഴിഞ്ഞയാഴ്ച്ച പരിഗണിച്ചപ്പോള്‍,വിജിലന്‍സ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിക്കണമെന്നും മാത്യു കുഴല്നാടന് ആവശ്യപ്പെടുകയായിരുന്നു.തെളിവുകള്‍ കോടതിക്ക് നേരിട്ട് കൈമാറാമെന്നും മാത്യു കുഴല്നാടന് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്.മാസപ്പടിയില്‍ അന്വേഷണം വേണമോ,വേണമെങ്കില്‍ അത് കോടതി നേരിട്ടുള്ള അന്വേഷണമാണോ അതോ വിജിലന്‍സ് അന്വേഷണമാണോ എന്നതിലാണ് ഇന്ന് കോടതി തീരുമാനം പ്രഖ്യാപിക്കുക.