പത്തനംതിട്ട: വിഭാഗീയത രൂക്ഷമായ പത്തനംതിട്ടയില്‍ സിപിഐഎം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. 30 ആം തീയതി പൊതുസമ്മേളനം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയിലെ വിഭാഗീയത ഒഴിവാക്കാനുള്ള വെട്ടിനിരത്തല്‍ തീരുമാനത്തിനും സാധ്യതയുണ്ട്.
ജില്ലാ സെക്രട്ടറി സ്ഥാനം ആഗ്രഹിക്കുന്ന ഒരു കൂട്ടം നേതാക്കള്‍ പത്തനംതിട്ടിയിലുണ്ട്. ഇവരില്‍ നിന്ന് ഒരാളെ മത്സരം ഒഴിവാക്കി ജില്ലാ സമ്മേളനത്തിലൂടെ തെരഞ്ഞെടുക്കുകയാണ് സംസ്ഥാന നേതൃത്തിന് മുന്നിലെ വെല്ലുവിളി. ജില്ലാ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നീക്കം ശക്തമാക്കുമ്പോള്‍ മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം.