പാലക്കാട് : ഉപതെരഞ്ഞെടുപ്പും പാതിരാറെയ്ഡും ആളികത്തുന്നു. കോൺഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട സിപിഐഎമ്മിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുകയാണ്.
രാഹുലും സുഹൃത്തും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് കയറിയതെന്നും താൻ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും രാഹുൽ പറഞ്ഞു.
ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് മറ്റൊരു കാറിലാണ് താൻ കോഴിക്കോടേക്ക് പോയത്. – രാഹുൽ പറഞ്ഞു.
പാലക്കാട് പ്രസ് ക്ലബിന് മുന്നിൽ വച്ചാണ് കാർ മാറിക്കയറിയത്. ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവുണ്ടെന്നും അത് മാധ്യമങ്ങൾക്ക് പരിശോധിക്കാവുന്നതാണെന്നും രാഹുൽ പറഞ്ഞു.