അന്തരിച്ച ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം പുതിയ ജനറല്‍ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎം. പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ. താത്ക്കാലികമായി ഒരാള്‍ക്ക് ചുമതല നല്കുന്ന കാര്യം മാത്രമേ പരിഗണനയില്‍ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി.
പിബിയിലെ പല നേതാക്കളും പ്രായപരിധി പിന്നിടുന്നതും സ്ഥിരം ജനറല്‍ സെക്രട്ടറിയെ നിയമിക്കുന്നതിന് തടസ്സമാകുന്നുണ്ട്. പിബി സിസി യോഗങ്ങള്‍ നാളെ മുതല്‍ ദില്ലിയില്‍ ആരംഭിക്കും. പ്രകാശ് കാരാട്ടിനോ വൃന്ദ കാരാട്ടിനോ ആക്ടിംഗ് ജനറല്‍ സെക്രട്ടറി എന്ന ചുമതല നല്കാന് സാധ്യതയുണ്ട്.