കൊച്ചി:കരിവന്നൂര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇ ഡിക്ക് മറുപടി നല്കി.ഈ മാസം 26-ന് ഹാജരാകാന്‍ തയ്യാറാണെന്ന് മറുപടിയില്‍ അറിയിച്ചു.തെരഞ്ഞെടുപ്പു ചുമതല ഉളളതിനാല്‍ അടുത്ത ദിവസങ്ങളില്‍ ഹാജരാകാനാകില്ല എന്നും മറുപടിയില്‍ പറഞ്ഞു.അടുത്ത നടപടി എങ്ങനെ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നാണ് ഇ ഡി യുടെ പ്രതികരണം.കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കരിവന്നൂര്‍ ബാങ്കില്‍ സി പി എമ്മിന്റെ പേരില്‍ ചട്ടങ്ങള്‍ ലംഘിച്ച് രഹസ്യ അക്കൗണ്ട് തുറന്നതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിനായാണ് ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.
മുന്‍ മന്ത്രിയും എം എല്‍ എയുമായ എ സി മൊയ്തീന് കേരളാ ബാങ്ക് വൈ. പ്രസിഡന്റ് എം കെ കണ്ണന് എന്നിവര്‍ക്കും വരും ദിവസങ്ങളില്‍ ഇ ഡി നോട്ടീസ് നല്‍കാനാണ് സാധ്യത. എ സി മൊയ്തീനെയും എം കെ കണ്ണനെയും നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിന് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെങ്കിലും ആരോഗ്യ പരമായ കാരണങ്ങളാല്‍ ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.സി പി എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെയും നേരത്തെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു.എന്നാല്‍ ഇ ഡിയുടെ സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് എം എം വര്‍ഗീസന്റെ പ്രതികരിച്ചത്.