ഓപ്പറേഷന് ഇ പി ക്കായി ദല്ലാള്‍ നന്ദകുമാര്‍ ബി ജെ പി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത് 1000 കോടി രൂപ.30 ഇടതുപക്ഷ എം എല്‍ എമാരെയും ചില നേതാക്കളേയും പാര്‍ട്ടിയില്‍ നിന്നും പുറത്തെത്തിക്കാനായിരുന്നു പദ്ധതിയെന്നാണ് പുറത്തുവരുന്ന വിവരം.എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ മാത്രമായിരുന്നില്ല നന്ദകുമാര്‍ സമീപിച്ചതെന്നാണ് വിവരം.കേരളത്തില്‍ സി പി എം നേതൃത്വത്തുവുമായി അല്പം അകന്നു നില്ക്കുന്ന നേതാക്കളെ മുഴുവനും നന്ദകുമാര്‍ സമീപിച്ചിരുന്നു.
പ്രകാശ് ജാവഡേക്കറും ഇ പി ജയരാജനും തമ്മില്‍ ആക്കുളത്തെ ഫ്ളാറ്റില്‍ വച്ചും, ഡല്‍ഹിയില്‍ വച്ചും ഈ നീക്കത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടത്തി.സി പി എമ്മില്‍ നടപടിക്കുവിധേയനായ മുന്‍ മന്ത്രിയും ആലപ്പുഴയിലെ പ്രമുഖ കമ്യൂണിസ്റ്റു നേതാവുമായ ജി സുധാകരനെയും നന്ദകുമാര്‍ സമീപിച്ചിരുന്നു.എന്നാല്‍ ജി സുധാകരന് ഈ നീക്കത്തെ ആദ്യം തന്നെ എതിര്‍ക്കുകയും തുടര്‍ ഭാഷണത്തിനായി വരരുതെന്ന് താക്കീതും നല്കി.എന്നാല്‍ മിക്ക നേതാക്കളും നന്ദകുമാര്‍ നല്കിയ ഓഫറുകളില്‍ അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് വിവരം.
തൃശ്ശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വിജയമാണ് ബി ജെ പി പ്രധാനമായും ഇ പി ജയരാജനു മുന്നില്‍ വച്ച പ്രധാന ഡിമാന്റ്ജ.ജയരാജന് കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനം,അല്ലെങ്കില്‍ ഏതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണറായി നിയമിക്കുകയെന്നതായിരുന്നു തിരികെയുള്ള നിര്‍ദ്ദേശം.
നന്ദകുമാര്‍ മുന്നോട്ടുവച്ച 1000 കോടിയെന്ന ആവശ്യം അംഗീകരിക്കപ്പെടാതെ പോയതാണ് ഒപ്പറേഷന് ഇ പി മുന്നോട്ട് പോവാതിരുന്നത്.
വിദേശത്ത് പണം നല്‍കണമെന്നായിരുന്നു നന്ദകുമാര്‍ മുന്നോട്ടുവച്ച മറ്റൊരു നിര്‍ദ്ദേശം.സി പി എം നേതാക്കളില്‍ ആരൊക്കെയാണ് ബി ജെ പി അനുകൂല നിലപാട് സ്വീകരിക്കുകയെന്നതില്‍ നന്ദകുമാര്‍ ബി ജെ പി ദേശീയ നേതൃത്വുമായി സംസാരിച്ചെങ്കിലും അതില്‍ ഒരു വ്യക്തതയുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.ഭാഷാപരമായ പ്രശ്നങ്ങള്കാരണം ഇ പി ജയരാജനുമായി പ്രകാശ് ജാവഡേക്കര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റാതിരുന്നതാണ് ദല്ലാള്‍ നന്ദകുമാര്‍ ബി ജെ പി നേതൃത്വത്തിന് മുന്നില്‍ വന്‍തുക ആവശ്യപ്പെടാന്‍ വഴിയൊരുക്കിയത്.
ബി ജെ പി ദേശീയ നേതൃത്വം സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തുന്ന വിവരം വ്യക്തമായി അറിയാവുന്നത് ശോഭാ സുരേന്ദ്രനായിരുന്നുവെന്നാണ് അറിയുന്നത്. ഇ പി ജയരാജന്റെ മകനുമായി നടത്തിയ ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.വിദേശങ്ങളിലടക്കം നടത്തിയ ചര്‍ച്ച കളില്‍ ധാരണയുണ്ടാവാതെ പോയതിന് പ്രധാന കാരണം നന്ദകുമാര്‍ തന്നെയാണെന്നുള്ള സൂചനയാണ് ബി ജെ പി നേതാക്കളും നല്‍കുന്നത്.
കരുത്ത്കാട്ടി ക്യാപിറ്റല്‍സ്;പൊരുതി വീണ് മുംബൈ
ദല്ലാള്‍ നന്ദകുമാറുമായി ശോഭാ സുരേന്ദ്രന് നടത്തിയ ഭൂമിയിടപാടില്‍ ഉണ്ടായ വിഷയങ്ങളാണ് ഒട്ടേറെ വെളിപ്പെടുത്തലുകളിലേക്ക് വഴിതിരിച്ചുവിടാന്‍ വഴിയൊരുക്കിയത്. ഭൂമിയിടപാടില്‍ നിന്നും നന്ദകുമാര്‍ തന്നെയാണ് പിന്‍വാങ്ങിയതെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം.ബി ജെ പി- ഇ പി ജയരാജന് ഇടപാട് നടത്തിയെടുത്താല്‍ ലഭിക്കുന്ന കോടികള്‍ ഉപയോഗിച്ച് വന്തോനില് നിക്ഷേപം നടത്താനായി നന്ദകുമാര്‍ നീക്കം നടത്തിയിരുന്നു. അത്തരം പദ്ധതികളുമായി നന്ദകുമാര്‍ മുന്നേറിയെങ്കിലും ബി ജെ പി ദേശീയ നേതൃത്വം അത്രയും പണം നല്കാന് തയ്യാറായിരുന്നില്ല. ഇതോടെയാണ് നന്ദകുമാര്‍ നിരാശനാവുന്നത്.
കേരളത്തില്‍ സി പി എമ്മില്‍ വിഭാഗീയതയുണ്ടാക്കുക മാത്രമാണ് ബി ജെ പിക്ക് വളരാനുള്ള ഏക വഴിയെന്ന് ബി ജെ പി ദേശീയ നേതൃത്വത്തിനും വ്യക്തമാണ്.ഇ പി ജയരാജന് ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം വന്നപ്പോള്‍ തന്നെ ജയരാജനെ അനുകൂലിച്ച് വാര്‍ത്താ സമ്മേളനവുമായി നന്ദകുമാര്‍ എത്തിയത് കൂടുതല്‍ വിവരങ്ങള്‍ വെളിയില്‍ വരാതിരിക്കാനായിരുന്നു.വിഷയം കൂടുതല്‍ വിവാദമായതോടെ ബി ജെ പി ദേശീയ നേതൃത്വം നന്ദകുമാറിനെ കൈയ്യോഴിഞ്ഞിരിക്കയാണ്.ശോഭാ സുരേന്ദ്രനെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ നടത്തിയ വെളിപ്പെടുത്തലുകളും ദല്ലാളിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് ബി ജെ പിയുടെ തുടര്‍ നീക്കത്തിനും വന്‍തിരിച്ചടിയാണ് നല്‍കിയത്.