കൊച്ചി:ഡിബിഎസ് ബാങ്ക് ഇന്ത്യ മുതിര്‍ന്ന പൗരന്മാര്ക്കു വേണ്ടിയുള്ള മുന്‍ഗണനാ ബാങ്കിങ് പദ്ധതിയായ “ഡിബിഎസ് ഗോള്‍ഡന്‍ സര്‍ക്കിള്‍” അവതരിപ്പിച്ചു. അറുപതു വയസിനും മുകളിലുമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് ലളിതവും കൂടുതല്‍ നേട്ടങ്ങളുള്ളതുമായ നിരവധി പ്രത്യേക സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്. ഡിബിഎസിന്റെ ഇന്ത്യയിലെ 30-ാം വാര്‍ഷികത്തിന്റെ വേളയില്‍ കൂടിയാണ് ഇതവതരിപ്പിക്കുന്നത്.
നാലു ലക്ഷം രൂപയ്ക്കു മുകളില്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ട് ബാലന്‍സില്‍ ഏഴു ശതമാനം വരെ പ്രതിവര്‍ഷ നിരക്കില്‍ പലിശ ലഭിക്കുന്നതും 376 ദിവസം മുതല്‍ 540 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനം കൂടുതല്‍ പലിശ ലഭിക്കുന്നതും ഇതിന്റെ നേട്ടങ്ങളില്‍ പെടും.
വിശ്വാസ്യത, സുരക്ഷ, സൗകര്യം എന്നിവയില്‍ ശ്രദ്ധ ചെലുത്തിക്കൊണ്ടാണ് ഡിബിഎസ് ഗോള്‍ഡന്‍ സര്‍ക്കിള്‍ രൂപകല്പന ചെയ്തിട്ടുള്ളതെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ കണ്‍സ്യൂമര്‍ ബാങ്കിങ് ഗ്രൂപ് മേധാവിയും മാനേജിങ് ഡയറക്ടറുമായ പ്രശാന്ത് ജോഷി പറഞ്ഞു.ഒരു ലക്ഷം രൂപ വരെയുളള സൗബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഡിബിഎസ് ഗോള്‍ഡന്‍ സര്‍ക്കിളിന്റെ ഭാഗമായി നല്‍കും.