കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയെ തുടർന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. വിഷയത്തിൽ വിശദമായ വാദം ഡിസംബര്‍ 9 ന് കേൾക്കും.
ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. അന്വേഷണ ഉദ്യോഗസ്ഥന് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ‘ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നും കൊലപാതകം എന്നാണോ പറയുന്നത്, അത് എന്തടിസ്ഥാനത്തിലാണെന്നും’ ഹൈക്കോടതി ചോദിച്ചു.
പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോ എന്ന് സംശയം ഉണ്ടെന്നും യാത്രയയപ്പുയോഗത്തിനുശേഷം ആരെല്ലാം സന്ദർശിച്ചിരുന്നുവെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നവീൻ ബാബുവിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ എത്തിക്കാനും സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിയിൽ പറയുന്നു.