ബോളിവുഡ് താരം ദീപിക പദുകോണിന്റെ വസ്ത്രധാരണവും ഫാഷനും എന്നും ഒരു ചര്‍ച്ചാവിഷയമായിരുന്നു.ഇപ്പോഴിതാ ആനന്ദ് അംബാനിയുടെയും രാധികാ മെര്‍ച്ചന്റിന്റെയും സംഗീത് ചടങ്ങില്‍ പങ്കെടുത്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയില്‍ നിറവയറിലുള്ള ചിത്രങ്ങളാണ് ദീപിക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹെവി എംബ്രോയിഡറി വര്‍ക്കുകളാണ് സാരിയുടെ പ്രത്യേകത.സാരിയുടെ മുന്താണിയില്‍ ചെയ്തിരിക്കുന്ന എംബ്രോയിഡറി വര്‍ക്കുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. സാരിയിലുള്ളതുപോലെ എംബ്രോയിഡറി വര്‍ക്കുകളുള്ള മാച്ചിങ് ബ്ലൗസാണ് ദീപിക തിരഞ്ഞെടുത്തത്.139,500 രൂപയാണ് ദീപിക ധരിച്ച ഈ ബാന്ദ്ര സഞ്ജാലി സാരിയുടെ വില.പ്രശസ്ത ബ്രാന്‍ഡായ റ്റൊരാണിയുടെ സാരിയാണ് ദീപിക ധരിച്ചത്.