തിരുവനന്തപുരം: അപകീർത്തി കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സമൻസ് അയച്ച് കോടതി. മാർച്ച് 28 ന് കോടതിൽ നേരിട്ട് ഹാജരാകാനാണ് ഗോകുലം ഗോപാലൻ നൽകിയ പരാതിയിൽ തൃശൂർ ജൂഡിഷ്യൽ ഫാസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്നിന്റെ ഉത്തരവ്. പണം നൽകി തന്നെ സ്വാധീനിക്കാൻ ഗോകുലം ഗോപാലൻ ശ്രമിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം.
എന്നാൽ, ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ ഗോകുലം ഗോപാലൻ തള്ളിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. തൻ്റെ പേരിൽ ഭീഷണിപ്പെടുത്തിയ ആളുടെ പേര് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തണമെന്ന് ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തനങ്ങളിലും താൻ ഇടപെടാറില്ലെന്നെന്നും വ്യക്തിഹത്യ നടത്താൻ വേണ്ടിയുള്ള ആരോപണങ്ങളാണ് ഇതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.