ന്യൂഡല്‍ഹി: ഹരിയാനയിലെയും ജമ്മു കശ്മീരിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അപ്ഡേറ്റ് ചെയ്യുന്നതില്‍ താമസം നേരിട്ടത്തില്തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.
തിരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുകയാണോയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എക്സില്‍ ചോദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ജയറാം രമേശ് പറഞ്ഞു. വിവരങ്ങള്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.