ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഉത്തരാഖണ്ഡില്‍ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താനുളള കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളില്‍ നിന്ന് ഒഴിവാക്കി പ്രദര്‍ശനയിനമാക്കിയ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദില്‍ നിന്നുള്ള മത്സരാര്‍ഥി ഹര്‍ഷിത യാദവിന്റെ ഹര്‍ജയിലാണ് നടപടി.
കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്കി. 2015ല്‍ കേരളം ആതിഥ്യം വഹിച്ച 35ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. ഹൈക്കോടതി ഉത്തരവിട്ടതോടെ ദേശീയ ഗെയിംസില്‍ കേരളത്തിനു സ്വര്‍ണ പ്രതീക്ഷകളേറി.