ഡല്‍ഹിയില്‍ വായുമലിനീകരണ തോത് രൂക്ഷമായി തുടരുന്നു. നിലവില്‍ വായുമലിനീകരണ തോത് 266 ആണ്. എന്നാല്‍ വരും ദിവസങ്ങളില്‍
തോത് ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്. നഗരത്തില്‍ പത്തില്‍ 7 കുടുംബങ്ങളും മലിനീകരണം മൂലം ബുദ്ധിമുട്ടുന്നു എന്നാണ് സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മലിനീകരണ തോത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി നടപ്പാക്കാന്‍ ആണ് അധികൃതരുടെ തീരുമാനം.
ഡല്‍ഹിയിലും അനുബന്ധ പ്രദേശങ്ങളിലും താമസിക്കുന്ന 69 ശതമാനം കുടുംബങ്ങളിലും വായുമലിനീകരണം മൂലം ഒരാളെങ്കിലും രോഗിയാകുന്നുണ്ട് എന്നാണ് സര്‍വ്വേ പറയുന്നത്. ആസ്ത്മ, കണ്ണെരിച്ചില്‍ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. എന്നാല്‍ 2015-ന് ശേഷം ഈ ദീപാവലിക്ക് താരതമന്യേന മെച്ചപ്പെട്ട വായുഗുണനിലവാരമാണ് ഡല്ഹിയില്ലെന്നും സര്‍വേ പറയുന്നു.