വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടി മലയാളി താരം ദേവദത്ത് പടിക്കല്‍.ലിസ്റ്റ് എ ക്രിക്കറ്റില്‍ ദേവദത്ത് സ്വന്തമാക്കുന്ന ഒന്‍പതാമത് സെഞ്ച്വറിയാണ് ഇത്. വെറും 30 ഇന്നിങ്സുകളില്‍ നിന്നാണ് ഒന്‍പത് സെഞ്ച്വറികള്‍ താരം നേടിയത്.
ബറോഡയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ കര്‍ണാടകയ്ക്ക് വേണ്ടിയാണ് ദേവദത്ത് സെഞ്ച്വറി നേടിയത്. വഡോദരയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 99 പന്തില്‍ നിന്ന് 15 ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടെ 102 റണ്‍സാണ് എടുത്തത്.