കാലിഫോര്‍ണിയ: ഐഫോണ്‍ പ്രേമികള്‍ക്ക് നിരാശ. ആപ്പിളിന്റെ വരാനിരിക്കുന്ന മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ എസ്ഇ 4 പുറത്തിറങ്ങാന്‍ വൈകും. ഐഫോണ്‍ 16ഇ എന്ന് ആപ്പിള്‍ കമ്പനി പുനഃനാമകരണം ചെയ്യാന്‍ സാധ്യതയുള്ള നാലാം തലമുറ എസ്ഇ ഫോണ്‍ ഇറങ്ങാന്‍ ഏപ്രില്‍ വരെ കാത്തിരിക്കണം എന്നാണ് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ടര്‍ മാര്‍ക് ഗര്‍മാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ആപ്പിളിന്റെ ബഡ്ജറ്റ്-ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണുകളായ ഐഫോണ്‍ എസ്ഇ സിരീസ് (iPhone SE) ആപ്പിള്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് പ്രമുഖ ടിപ്സ്റ്ററായ ഫോക്കസ് ഡിജിറ്റല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുപ്രകാരം വരാനിരിക്കുന്ന നാലാം തലമുറ എസ്ഇ ഫോണ്‍ മോഡല്‍ ഐഫോണ്‍ 16ഇ (iPhone 16e) എന്നറിയപ്പെടും എന്നാണ് സൂചന.