കൊച്ചി:ഇ പി ജയരാജന് ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി സംസാരിച്ചെന്ന് വിവാദ ഇടനിലക്കാരന് ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.ഇ പി ജയരാജന് പിണറായി വിജയനെ സംരക്ഷിക്കാനായാണ് ബി ജെ പി നേതാക്കളുമായി സംസാരിച്ചത്.കോണ്‍ഗ്രസ് നേതാക്കളുമായും ജാവഡേക്കര്‍ സമീപിച്ചിരുന്നു.കെ സുധാകരന് ബി ജെ പിയില്‍ ചേരാന്‍ ധാരണയുണ്ടാക്കി.കെ മുരളീധരനുമായും രമേശ് ചെന്നിത്തലയുമായും ജാവജേക്കര് കണ്ട് ചര്‍ച്ച നടത്തിയിരുന്നു.കെ സുധാകരന് കെ പി സി സി അധ്യക്ഷനായതോടെ ധാരണകള്‍ പൊളിഞ്ഞു.
ഇ പി ജയരാജനുമയി പ്രകാശ് ജാവഡേക്കര്‍ ചര്‍ച്ച നടത്തിയെന്നത് ശരിയാണ്.ഒരു സീറ്റിലെങ്കിലും വിജയിക്കണമെന്നായിരുന്നു ബി ജെ പി ദേശീയ നേതൃത്വത്തിന്റെ ആവശ്യം.അതിന് സി പി എമ്മിനെ സഹായിക്കാന്‍ അവര്‍ തയ്യാറായി.പകരം തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍ തൃശ്ശൂരില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായതിനാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു. സുരേഷ് ഗോപിയെ മാറ്റണമെന്ന് ഇ പി ബി ജെ പി നേതാവിനോട് ആവശ്യപ്പെട്ടു.അത് നടക്കില്ലെന്ന് അവരും പറഞ്ഞതോടെ ചര്‍ച്ച വഴിമുട്ടിയെന്നും നന്ദകുമാര്‍ വെളിപ്പെടുത്തുന്നു.
സി പി എമ്മില്‍ ഒരു വിഭാഗം നേതാക്കള്‍ അസ്വസ്ഥരാണ്.മുഹമ്മദ് റിയാസിനെപ്പോലുള്ള ജൂനിയര്‍ നേതാക്കള്‍ പെട്ടെന്ന് സീനിയര്‍ പോസ്റ്റിലെത്തിയതിനെ അംഗീകരിക്കാന്‍ പറ്റാത്തവരുണ്ട്.പക്ഷേ ഇ പി ജയരാജന് ബി ജെ പിയില്‍ ചേരാനല്ല ചര്‍ച്ച നടത്തിയതെന്നും നന്ദകുമാര്‍ വ്യക്തമാക്കുന്നു.ശോഭാ സുരേന്ദ്രന് എനിക്ക് വില്ക്കാന് ശ്രമിച്ച ഭൂമി തര്‍ക്കഭൂമിയായിരുന്നു.ശോഭയുടെ സംരക്ഷിത ഭര്‍ത്താവായ മോഹന്‍ ദാസിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയാണ് അവരറിയാതെ ശോഭയ്ക്ക് ആധാരം നടത്തിക്കൊടുത്തത്.ആ ഭൂമിയാണ് എനിക്ക് വില്ക്കാന് ശ്രമിച്ചത്.ആറ് സെന്റ് സ്ഥലമല്ല, അമ്പത്തിയാറ് സെന്റ് സ്ഥലമാണത്.ഞാന്‍ അ്ക്കൗണ്ട് മുഖേന നല്കിയ 10 ലക്ഷം രൂപ തിരികെ ചോദിച്ച് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും നന്ദകുമാര്‍ ആരോപിച്ചു.