ആലപ്പുഴ: എൻസിപി-എസിൽ കൂട്ടരാജി.കുട്ടനാട് എംഎൽഎയും സംസ്ഥാന പ്രസിഡന്റുമായ തോമസ് കെ തോമസിനെ ജില്ലയിൽ നിന്നും തോമസ് കെ തോമസ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ ആലപ്പുഴ ജില്ലയിൽ കൂട്ട രാജി എൻസിപി-എസ് ജില്ലാ വൈസ് പ്രസിഡൻറ് ശ്രീമതി സുമ എസ് ധരൻ, ജില്ലാ ജനറൽ സെക്രട്ടറി വാഹിദ് പുത്തൻപുരയ്ക്കൽ, ജില്ലാ ട്രഷറർ സുരേഷ്, രാജിവച്ചു കൂടാതെ അരൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് ശ്രീ മുഹമ്മദ് റഫീഖ്, മാവേലിക്കര നിയോജക മണ്ഡലം പ്രസിഡൻറ് ആകാശ് മോഹനൻ, ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡൻറ് മധു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ടി രഘുനാഥൻ നായർ തുടങ്ങി എൻസിപി-എസിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ അടക്കം നിരവധിപേർ മുൻ ദേശീയ സെക്രട്ടറി സതീഷ് തോന്നയ്ക്കലിന് പിന്തുണ അറിയിച്ചുകൊണ്ട് രാജിവച്ചു. മറ്റു ജില്ലകളിലും സമാനമായ രീതിയിൽ പ്രവർത്തകർ രാജിവെക്കുന്നു.