ദീപാവലിയോടനുബന്ധിച്ചുള്ള യാത്രകള്‍ക്കായുളള വിമാന ടിക്കറ്റ് ബുക്കിംഗ് വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ദീപാവലിയോട് അനുബന്ധിച്ച് ഫ്ലൈറ്റ് ബുക്കിംഗുകള്‍ 85% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. വേള്‍ഡ് ഓണ്‍ ഹോളിഡേ പുറത്തുവിട്ട കണക്കുകളാണ് ഈ വിവരം പുറത്ത് വിടുന്നത്. ദീപാവലിയോട് അടുക്കുമ്പോള്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആണ് പലരും നേരത്തെ തന്നെ ഫ്ലൈറ്റുകള്‍ ബുക്ക് ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ വിമാന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ തന്നെ 15 ശതമാനം കൂടിയിട്ടുണ്ട്.
ന്യൂ ഡല്‍ഹി, ബെംഗളൂരു, മുംബൈ, ജയ്പൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ലഖ്നൗ, പോര്‍ട്ട് ബ്ലെയര്‍, പട്ന എന്നിവയാണ് ഈ വര്‍ഷത്തെ ദീപാവലി യാത്രയുടെ മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. കൊച്ചിയും പട്ടികയിലിടം പിടിച്ചിട്ടുണ്ട്. മുന്‍കൂര്‍ ബുക്കിംഗുകള്‍ ഉയരുന്നുവെന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. യാത്രക്കാര്‍ ശരാശരി 27 ദിവസം മുമ്പ് തന്നെ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ട്.
Your point of view caught my eye and was very interesting. Thanks. I have a question for you.