പാലക്കാട് : തെരഞ്ഞെടുപ്പായാലും ഉപതെരഞ്ഞെടുപ്പായാലും ഡി.എം.കെ ഇനി സജീവമായി രംഗത്തുണ്ടാകും. പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പി.വി. അൻവർ എം.എൽ.എ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ഉണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യം പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഡി.എം.കെയും ആശയത്തോട് യോജിക്കുന്ന സംവിധാനം ജനങ്ങളുടെ മുന്പിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുക. പാലക്കാടിൽ ബി.ജെ.പി-സി.പി.എം ധാരണ ശക്തമായിട്ടാണ് ഉള്ളത്.- അൻവർ പറഞ്ഞു.
നേതാക്കന്മാരുടെ പിന്നാലെ പോകില്ല. സാധാരണക്കാരാണ് നേതാക്കളെ നേതാക്കളാക്കിയത്. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ് പ്രബലർ. അവരെ കൂട്ടിപിടിച്ചുള്ള മുന്നേറ്റമാണ് നടക്കുന്നതെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.