വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലെന്ന് കേരളത്തിലെ എംപിമാരോട് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു.സേന വിഭാഗങ്ങളെല്ലാം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനോട് കേരളത്തിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു.ആഭ്യന്തര മന്ത്രാലയത്തോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ ലോക്സഭയിലും രാജ്യസഭയിലും വയനാട് ദുരന്തം ചര്‍ച്ച ചെയ്യണമെന്ന് കേരളത്തിലെ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു.പിന്നാലെയാണ് മന്ത്രിയുടെ മറുപടി.
നേരത്തെ, രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്തു.വയനാടിലെ രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചു.പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖമറിയിച്ചു.