ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ പുതിയ വി.സിയായി ഡോ.സിസ തോമസ് ചുമതലയേറ്റു.
ഒരുപാട് സമാധാനപരമായി വന്ന് ഈ കസേരയില്‍ ഇരിക്കാന്‍ പറ്റുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇവിടേയും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് വന്നത്. അതില്‍ നിന്ന് വളരെ സമാധാനപരമായ ഒരു അന്തരീക്ഷം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ട്.- ഡോ.സിസ തോമസ് പറഞ്ഞു.
2022 ല്‍ കെ.ടി.യു. വൈസ് ചാന്‍സലറായിരുന്ന ഡോ. രാജശ്രീയുടെ നിയമനം ചട്ടപ്രകാരമല്ലെന്നുകണ്ട് സുപ്രീം കോടതി റദ്ദാക്കിയപ്പോഴാണ് സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസയെ ഗവര്‍ണര്‍ സാങ്കേതിക സര്‍വകലാശാല വി.സിയായി നിയമിക്കുന്നത്.
എന്നാൽ സര്‍ക്കാറിന്റെ അനുമതി കൂടാതെയാണ് വൈസ് ചാന്‍സലറായി ചുമതലയേറ്റെന്ന് ആരോപിച്ച് സിസയ്ക്കെതിരേ സര്‍ക്കാര്‍ അച്ചടക്ക നടപടിയിലേക്ക് നീങ്ങുകയായിരുന്നു. പിന്നീട് ഹൈക്കോടതിയില്‍നിന്നും സുപ്രീംകോടതിയില്‍നിന്നും സര്‍ക്കാര്‍ തിരിച്ചടി നേരിട്ടു.
സിസ തോമസിനെതിരേ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്കനടപടി, 2023 മാര്‍ച്ച് 30-നാണ് ഹൈക്കോടതി റദ്ദാക്കിയത്.