തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജന്. താൻ പറയാത്ത കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിൽ എന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. ആത്മകഥ ഇത് വരെ പൂർത്തിയായിട്ടില്ലെന്നും എഴുതിക്കഴിഞ്ഞ കാര്യങ്ങള്‍ ഇതുവരെ ഒരാള്‍ക്കും താൻ കൈമാറിയിട്ടില്ലെന്നും ഇത് ഗൗരവമേറിയ കുറ്റമെന്നും അദ്ദേഹം പറഞ്ഞു. .
പ്രസിദ്ധീകരിക്കട്ടെയെന്ന് ചോദിച്ച് പ്രസാധകര് വിളിച്ചിരുന്നു. അവസാനഭാഗം ഞങ്ങള്‍ എഴുതിയാല്‍ പോരെയെന്ന് ഡിസി ചോദിച്ചു. അത് പറ്റില്ലെന്നും താൻ തന്നെ എഴുതുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബോധപൂര്‍വം സൃഷ്ടിച്ച വാര്‍ത്തയാണിതെന്ന് ഇ പി ജയരാജന് പറഞ്ഞു. കവര്‍ ചിത്രവും താൻ തയ്യാറാക്കിയിട്ടില്ല. ഞാന്‍ എന്റെ രാഷ്ട്രീയ ചരിത്രമാണ് എഴുതിക്കൊണ്ടിരിക്കുന്നത് എന്ന് ഇ പി വ്യക്തമാക്കി. ഇതിന് പിന്നിൽ ആരാണ് എന്നും ഇതിന് എതിരെ നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ‘കട്ടന്‍ചായയും പരിപ്പുവടയും’ ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ ഇ പി ജയരാജന്റെ ആത്മകഥയുടെ കവര്‍ചിത്രം പുറത്ത് വിട്ടത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും പി സരിനെതിരെയും ഇതിൽ പരാമർശിക്കുന്നുണ്ടെന്നും വാർത്ത പുറത്ത് വന്നു. ഇക്കാര്യങ്ങളാണ് ഇപ്പോള്‍ ഇ പി ജയരാജന് നിഷേധിച്ചിരിക്കുന്നത്.