ഇസ്ലാമബാദ്: പാകിസ്താനിൽ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 2.58 ഓടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജി ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്.
ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബലൂചിസ്ഥാനിലെ ഉതാലിൽ നിന്ന് 65 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി, 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.