റിയാദ്: സൗദി അറേബ്യയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2.39നാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്ന് 42 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശന്ഷടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിന്ന് 41 കിലോ മീറ്റര്‍ വടക്കുകിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സസ് അറിയിച്ചു.