ആലപ്പുഴ: ചെന്നിത്തലയില്‍ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച് മകന്. സ്വത്ത് തര്‍ക്കമാണ് പ്രകോപനത്തിനു പിന്നിലെന്ന് ചോദ്യം ചെയ്യലില്‍ മകന് വിജയന് സമ്മതിച്ചു. വീടിനു സമീപത്തെ വയലില്‍ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്ഥലം എഴുതി നല്‍കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വിജയന് തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകന് വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.