കർണാടക: കാട്ടാന ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ കെ ഏലിയാസ് (76) ആണ് മരിച്ചത്. എറണാകുളം കാലടി സ്വദേശിയായ ഏലിയാസ് ഏതാനും വർഷം മുമ്പ് കർണാടകയിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ്.
രാവിലെ 11 മണിയോടെ മേയാൻ വിട്ട പോത്തിനെ തേടി മകനോടൊപ്പം ഏലിയാസ് പോയപ്പോഴായിരുന്നു സംഭവം. ആന പുറകിൽ നിന്ന് ആക്രമിച്ചു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.