തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ ആകെ ഉപയോഗം 108.22 ദശലക്ഷം യൂണിറ്റ് എത്തി.ഇന്നലെ വൈകിട്ട് ആറ് മണി മുതല്‍ 11 മണി വരെ 5364 മെഗാവാട്ട് വൈദ്യുതി ആണ് ആവശ്യമായി വന്നത്.പീക് ടൈമിലെ ആവശ്യകതയും റെക്കോര്‍ഡിലാണ്.
പാനൂര്‍ ബോംബ് സ്ഫോടനം: രണ്ട് പേര് കൂടി കസ്റ്റഡിയില്‍

ഈ മാസം മൂന്നിന് ആണ് ഇതിന് മുമ്പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്.കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളില്‍ ആണ്. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കില്‍ എടുത്തു ഉപഭോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നാണ് കെഎസ്ഇബി യുടെ നിര്‍ദേശം.