കൊച്ചി: വൈദ്യുതി ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസൺ നൽകിയ ഹർജി സുപ്രീം കോടതി ജനുവരി 3നു പരിഗണിക്കും. ചാർജ് വർധന അയി ബന്ധപ്പെട്ട് നടത്തിയ ഹിയറിങ്ങിൽ ചട്ടങ്ങൾ പാലിച്ചില്ല, ചാർജ് വർധനവിന് വേണ്ടി കെ.എസ്.ഈ.ബി നൽകിയ പെറ്റിഷനിൽ ഉള്ള പിഴവുകൾ എന്നിവ ചൂണ്ടി കാണിച്ചാണ് ഹർജി.
ചാർജ് വർധന അയി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ 4 ജില്ലകളിൽ മാത്രം പൊതു തെളിവെടുപ്പുകൾ നടത്തിയിരുന്നു, ആം ആദ്മി പാർട്ടിയുടെ ഇടപെടലിന്റെ ഫലമായി വൻ ജന പങ്കാളിത്തം ഉണ്ടായ തെളിവെടുപ്പുകളിൽ നിരക്ക് വർധനവിന് എതിരെ ശക്തമായ പ്രധിഷേധം ഉയർന്നു എന്നാൽ പൊതുജന അഭിപ്രായം മാനിക്കാതെ നിരക്ക് വർദ്ധനവ് അംഗീകരിക്കാൻ ആണ് റെഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചത്. ഇതിനെ തുടർന്ന് കേരള ഹൈ കോടതിയിൽ ആം ആദ്മി പാർട്ടി നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.