ഉഡുപ്പി വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. ചിക്കമഗളൂരു മേഖലയില്‍ തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് വിക്രം ഗൗഡയും ഒപ്പമുണ്ടായിരുന്ന രണ്ട് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടത്.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് നേതാവാണ് കര്‍ണാടക കബിനാലെ സ്വദേശിയായ വിക്രം ഗൗഡ. നേരത്തെ കബനീദളത്തിന്റെ കമാണ്ടറായിരുന്നു വിക്രം ഗൗഡ. എന്നാല്‍ പിന്നീട് ഭിന്നതയുണ്ടായതിനാല്‍ വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.
നിലവില്‍ നാടുകാണി ദളത്തിന്റെ ചുമതല വഹിക്കുന്ന വിക്രം ഗൗഡ അരി വാങ്ങാനെത്തിയപ്പോളാണ് ആന്റി നക്സല്‍ ഫോഴ്സുമായി വെടിവെപ്പുണ്ടായത്.
ചിക്കമകഗളുരിവില് നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ കേരളത്തിലേക്ക് കടന്നതായി സൂചനയെത്തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മാവോയിസ്റ്റ് വിരുദ്ധ സേനയും, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ കര്‍ണാടക അതിര്‍ത്തികളിലാണ് തിരച്ചില്‍.