മൻമോഹൻ സിങ്ങിന് വിടചൊല്ലി രാജ്യം. അന്ത്യകർമങ്ങൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ നിഗംബോധ് ഘട്ടിൽ അദ്ദേഹത്തിന് അന്ത്യവിശ്രമം. എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച മൃതദേഹം വിലാപയാത്രയോടെ യമുന തീരത്ത് എത്തിച്ച് സംസ്കരിച്ചു.
പ്രധാനമന്ത്രി, രാഷ്ട്രപതി, ആഭ്യന്തര മന്ത്രി തുടങ്ങിയവരെല്ലാം അന്തിമോപചാരം അർപ്പിച്ചതിന് ശേഷം സിഖ് മതാചാരപ്രകാരം ചടങ്ങുകൾ നടന്നു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തെ സംസ്കരിച്ചു.