കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ മഞ്ജുഷയുടെ മൊഴിപ്രത്യേക അന്വേഷണ സംഘം ഉടൻ എടുക്കും. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിൽ തീരുമാനമായില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അഭിഭാഷകൻ ജോൺ റാൽഫ് കോടതിയിൽ വാദമുന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ ജോയിന്റ് ലാൻഡ് റവന്യു കമ്മീഷണർ എ ഗീത ഐഎഎസിന്റെ മൊഴി ഇന്ന് എടുക്കും.
അതേസമയം പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കണ്ണൂർ തലശ്ശേരി സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ദിവ്യയുടെ ജാമ്യ ഹർജിയിൽ വിശദമായ വാദം പൂർത്തിയായിരുന്നു.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പരാതിക്കാരൻ പ്രശാന്തന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് കണ്ണൂർ വിജിലൻസ് ഓഫിസിൽ എത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഉച്ചക്ക് 1.40 നാണ് പ്രശാന്ത് മടങ്ങുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.