തിരുവനന്തപുരം: തിരുവനന്തപുരത്ത് വെണ്ണിയൂര്‍ വവ്വാമൂലയില്‍ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി അച്ഛന്. നീതുവിന്റെ ഭാര്‍ത്താവ് അജിത്ത് റോബിനാണ് ഇവരെ വീടിന് പുറത്താക്കിയത്. അഞ്ച് വയസുള്ള ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വൃക്ക രോഗിയാണ്. വീടുപൂട്ടി പോയതിനെ തുടര്‍ന്ന് ഉച്ചമുതല്‍ ഭക്ഷണമോ വെള്ളമോ മരുന്നുകളോ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും ലഭിച്ചിരുന്നില്ല.
നീതു അജിത് റോബിനെതിരെ മുന്‍പ് ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഓര്‍ഡറും യുവതി വാങ്ങിയിരുന്നു. അജിത്ത് ബിനോയ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വീട്ടില്‍ നിന്ന് പുറത്താക്കിയതോടെ കുടുംബം വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു.