തിരുവനന്തപുരം:പ്രമുഖ സിനിമാ നിര്‍മ്മാതാവും സംവിധയാകനുമായ അരോമ മണി (65) നിര്യാതനായി.നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു അരോമ മണി.അരോമ, സുനിത പ്രൊഡക്ഷന്‍സ് എന്നീ നിര്‍മ്മാണ കമ്പനികളുടെ ഉടമയായിരുന്നു. മലയാളത്തിലും തമിഴിലുമായി 62 സിനിമകള്‍ നിര്‍മ്മിച്ചു. 10 ചിത്രങ്ങളുടെ സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.
ധീരസമീരെ യമുനാ തീരെ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.അരോമ നിര്‍മ്മിച്ച്
1985 ല്‍ പുറത്തിറങ്ങിയ തിങ്കളാഴ്ച നല്ല ദിവസം,1986 ല്‍ പുറത്തിറങ്ങിയ ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്നീ ചിത്രങ്ങള്‍ ദേശീയ പുരസ്കാരത്തിന് അര്‍ഹമായി.കള്ളിയങ്കാട്ട് നീലി, കള്ളന് പവിത്രന്, പിന്നെയും പൂക്കുന്ന കാട്, കുയിലിനെ തേടി, പച്ചവെളിച്ചം, ആനയ്ക്കൊരുമ്മ തുടങ്ങിയവയാണ് ആദ്യകാല ചിത്രങ്ങള്‍.
മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട്,സൂര്യഗായത്രി,ബാലേട്ടന്, മാമ്പഴക്കാലം,മമ്മൂട്ടി നായകനായ ഒരു സി ബി ഐ ഡയറിക്കുറിപ്പ്, കോട്ടയം കുഞ്ഞച്ചന്,പല്ലാവൂര്‍ ദേവനാരായണന്,ജാഗ്രത,ഓഗസ്റ്റ് ഒന്ന്,ഓഗസ്റ്റ് 15, ധ്രുവം തുടങ്ങിയ ചിത്രങ്ങളും,സുരേഷ് ഗോപി നായകനായ ജനാധിപത്യം, കമ്മീഷണര്‍,രുദ്രാക്ഷം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവായിരുന്നു.