ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദയുടെ മരണവാര്‍ത്ത തള്ളി അനുയായികള്‍. നിത്യാനന്ദ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. മാര്‍ച്ച് 30ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്കും കൈലാസ പ്രതിനിധികള്‍ പുറത്തുവിട്ടു.
നിത്യാനന്ദയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി 2022-ൽ ജീവത്യാഗം ചെയ്തെന്ന്
നിത്യാനന്ദയുടെ സഹോദരിയുടെ മകനും ഏറ്റവുമടുത്ത അനുയായിയുമായ സുന്ദരേശ്വരനാണ് വെളിപ്പെടുത്തൽ നടത്തിയത്.