കൊച്ചി:ഫുട്ബാൾ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ നിറഞ്ഞാടിയ ടി കെ ചാത്തുണ്ണി അന്തരിച്ചു.ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം.കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാൻസർ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയ പലരും ചാത്തുണ്ണിയുടെ കീഴിലാണ് പന്ത് തട്ടി വളര്‍ന്നത്. ഐഎം വിജയന് മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെ നീണ്ടു പോകുന്നു ആ ലിസ്റ്റ്.
പട്ടാള ടീമായ ഇഎഇ സെക്കന്ദരാബാദ്, വാസ്കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളുടെയും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.1990-ല്‍ എംആര്‍എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെഎസ്ഇബി, സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്, എഫ്സി കൊച്ചിന്, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്സ്, ജോസ്കോ എഫ്സി, വിവ ചെന്നൈ ഉള്‍പ്പടെ രാജ്യത്തെ പ്രധാന ഫുട്ബോള്‍ ക്ലബുകളെയെല്ലാം പരിശീലിപ്പിച്ചു. 1979-ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി.’ഫുട്ബോള്‍ മൈ സോള്‍’ എന്ന പേരില്‍ താരമായും പരിശീലകനായും ഫുട്ബോളിനൊപ്പമുള്ള തന്റെ യാത്രയെ ഉള്‍ക്കൊള്ളിച്ച് അദ്ദേഹം ആത്മകഥയും എഴുതിയിട്ടുണ്ട്