ലോസ് ആഞ്ജലസ്: കാട്ടുതീയിൽ മരണം 24 ആയി; മരിച്ചവരിൽ ഓസ്ട്രേലിയൻ താരം റോറി സൈക്സും.മുൻ ബാലതാരവും 1990-കളില്‍ ബ്രിട്ടീഷ് ടി.വി. ഷോ ആയ കിഡ്ഡി കേപേഴ്സിലെ താരവുമായിരുന്നു റോറി. 32 കാരനായ റോറിക്ക് അന്ധ തായും സെറിബ്രൽ പാൾസിയും ഉണ്ടായിരുന്നു. നടക്കാൻ കഴിയാത്തതിനാൽ തീ പടർന്നപ്പോൾ ഒഴിപ്പിക്കാൻ പരാജയപ്പെട്ടതിനെ തുടർന്ന് കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് താരം മരിച്ചത്. താരത്തിന്റെ അമ്മയാണ് മരണ വിവരം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആറുദിവസമായി തുടരുന്ന കാട്ടുതീയില്‍ ആയിരക്കണക്കിന് വീടുകള്‍ നശിച്ചു. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. അപകടത്തിൽ ഏകദേശം15,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് കണക്കുകൾ. കൂടാതെ ആന്തണി ഹോപ്കിന്‍സ്, പാരിസ് ഹില്‍ട്ടണ്‍,മെല്‍ ഗിബ്സണ്, ബില്ലി ക്രിസ്റ്റല്‍ തുടങ്ങി പല താരങ്ങളുടെയും വീടുകള്‍ അഗ്നിക്കിരയായി.
യു.എസിന്റെ ചരിത്രത്തിലെതന്നെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രകൃതിദുരന്തമായിരിക്കും സാന്റ ആന എന്ന ഈ കാട്ടുതീ. ശക്തമായ കാറ്റ് ഈയാഴ്ച വീണ്ടുമെത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.