മൂവാറ്റുപുഴ: യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര് അറസ്റ്റില്‍. ഈസ്റ്റ് കടാതി സംഗമം പടിഭാഗത്ത് കരിപ്പുറത്ത് വീട്ടില്‍ അഭിലാഷ് (43), ചെറുവട്ടൂര്‍ പുതുക്കുടിയില്‍ വീട്ടില്‍ അമല്‍ (29), കോതമംഗലം കാരക്കുന്നത്ത് വാടകക്ക് താമസിക്കുന്ന ആരക്കുഴ തോട്ടക്കര പുതിയ വീട്ടില്‍ പ്രിൻറോ (40), ചെറുവട്ടൂരില്‍ വാടകക്ക് താമസിക്കുന്ന വാഴപ്പിള്ളി മന്നാംകുഴി വീട്ടില്‍ മഹേഷ് (കണ്ണന് 41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കടാതി വളക്കുഴി സ്വദേശി ഇരുപതുകാരനെയാണ് ആക്രമിച്ചത്. യുവാവിനെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നില്‍. ഇതിന്റെ ഭാഗമായി പ്രതികളിലൊരാള്‍ യുവാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും വാക്കേറ്റത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വീട്ടിലെത്തി ആക്രമിച്ചത്.