ന്യൂഡൽഹി: സൗത്ത് വെസ്റ്റ് ഡൽഹിയിൽ അഞ്ചുവയസ്സുകാരിയെ 14 കാരൻ ബലാത്സംഗത്തിനിരയാക്കി. രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് അതിക്രമം നടന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
അതിക്രമം നടത്തിയ 14-കാരൻ പെൺകുട്ടിയുടെ അയൽവാസിയാണ്. 14-കാരനെ കസ്റ്റഡിയിലെടുത്ത് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.