സി പി സുഗതൻ
ആനന്ദകുമാറും എ എൻ രാധാകൃഷ്ണനും ഉൾപ്പെട്ട പാതി വില തട്ടിപ്പിനെതിരെ ഞാൻ 6 മാസം മുൻപ് മുന്നറിയിപ്പ് തന്നിരുന്നതാണ്. അന്നതാരും സീരിയസായി എടുക്കാതെ കുശുമ്പ് കൊണ്ടാണ് ഞാനിതൊക്കെ പറയുന്നതെന്നു പറഞ്ഞു എന്നെ പരിഹസിക്കുകയും എഫ്ബിയിൽ തെറിവിളിക്കുകയും ചെയ്തു.
എ എൻ രാധാകൃഷ്ണൻ ഇങ്ങനെ വ്യാപകമായി പാതിവില പിരിവു നടത്തുന്നുണ്ടെന്ന് കാണിച്ചു ഞാൻ ബിജെപി നേതാക്കൾക്കും മുന്നറിയിപ്പ് കൊടുത്തിരുന്നു. അവർക്കു ഇതൊക്കെ വെറും…” ആലു കിളിർത്ത പോലെയേ” ഉള്ളു എന്നറിയാമല്ലോ. ഇപ്പോൾ തൃശ്ശൂരിൽ നടന്ന 500 കോടിയുടെ ഇറീഡിയം തട്ടിപ്പും ഞാൻ നേരത്തെ നിഷ്പക്ഷർക്ക് എഫ്ബി വാർണിങ് കൊടുത്തിരുന്നതാണ്.
അമിത് ഷാ റിസേർവ് ബാങ്ക് വഴി നേരിട്ടാണ് നിക്ഷേപം സ്വീകരിക്കുന്നത് എന്നു പറഞ്ഞാണ് പലരെയും പറ്റിച്ചത്. 5000 കൊടുത്താൽ ഇറീഡിയം വിൽക്കുമ്പോൾ 5 കോടി വരെ തിരിച്ചു കിട്ടും എന്നു പറഞ്ഞാണ് പ്രബുദ്ധരായ മലയാളി പൊട്ടന്മാരെ അവർ പറ്റിച്ചത്. വരാൻ പോകുന്ന ഭീമാകാരമായ, കേരളത്തിന് താങ്ങാൻ പറ്റാത്ത ഒരു ദുരന്തത്തെപ്പറ്റി മലയാളി ബോധവാൻമാരായിരിക്കുന്നത് നല്ലതായിരിക്കും. ഇപ്പോൾ എല്ലാം നല്ല രീതിയിൽ പോകുന്നു. പക്ഷെ പലയിടത്തും തട്ടിപ്പിന്റെ സുചനകൾ കണ്ടു തുടങ്ങിയിട്ടുണ്ട്.
സാധാരണ ബാങ്കുകൾ ഡെപ്പോസിറ്റിനു 6-8% പലിശ നൽകുമ്പോൾ “അമിത് ഷാ നേരിട്ട് അനുമതി തന്നു നടത്തുന്നു” എന്നവകാശപ്പെടുന്ന മൾട്ടി സ്റ്റേറ്റ് co-op സൊസൈറ്റികൾ 12 മുതൽ 15%വരെ പലിശ നൽകി ഡെപ്പോസിറ്റ് ആകർഷിച്ചു കേരളത്തെ എന്നെങ്കിലും മുടിക്കും??. അമിത് ഷാ നേരിട്ട് നടത്തുന്നു എന്നു പറഞ്ഞു തള്ളുന്നത് കുടുതലും ബിജെപിക്കാരാണ്. എ എൻ രാധാകൃഷ്ണനെ പോലുള്ളവർ സപ്പോർട്ട് ചെയ്തിട്ടാണ് പലർക്കും മൾട്ടി സ്റ്റേറ്റ് coop സൊസൈറ്റികൾ കിട്ടിയിട്ടിട്ടുള്ളത് എന്നത് വാസ്തവം.
സിപിഎമ്മിന്റെ കരുവന്നുർ തട്ടിപ്പ് പോലെ ബിജെപിക്കു മൾട്ടി സ്റ്റേറ്റ് തട്ടിപ്പ് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം ഭൂരിപക്ഷം മൾട്ടി സ്റ്റേറ്റ് കളും നടത്തുന്നത് ബിജെപിക്കാരാണ്. ഇപ്പോൾ കേന്ദ്രത്തിൽ പിടിയുള്ളത് അവർക്കാണല്ലോ. ചില മൾട്ടി സ്റ്റേറ്റുകൾ പതിനായിരം കോടി വരെ ശേഖരിച്ചിട്ടുണ്ട് പോലും. എല്ലാം കേന്ദ്ര സർക്കാരും റിസേർവ് ബാങ്കും ഗ്യാരണ്ടി ചെയ്തിട്ടുണ്ട് എന്നാണ് തള്ള്.
ഒന്നാമത് കേരളത്തിൽ ജനങ്ങളുടെ കയ്യിൽ പണമില്ല. അതിന്റെ കൂടെ ഇങ്ങനെ ലക്ഷം ലക്ഷം കോടികൾ പിരിച്ചെടുത്തു കേരളത്തിന് വെളിയിൽ കൊണ്ടുപോകുന്നതു കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് ഹാനികരമാണ്. ഈ സ്ഥാപനങ്ങൾ ജനങ്ങൾക്ക് ലോൺ ഒട്ടു കൊടുക്കുന്നുമില്ല. ഇപ്പോൾ മൾട്ടി സ്റ്റേറ്റുകൾ കുഴപ്പമില്ലാതെ പോകുന്നു എന്നു പറഞ്ഞാലും അങ്ങനെ എല്ലാ കാലത്തും പോയാൽ ഭാഗ്യം. പോകുമെന്ന് പ്രതീക്ഷിക്കുകയും വേണ്ട.
സെൻട്രൽ co. Op റൂൾ അനുസരിച്ചു പാർലമെന്റ് പാസ്സാക്കിയ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ റിസേർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന തീർത്തും പ്രൈവറ്റ് സ്ഥാപനങ്ങളാണ് മൾട്ടി സ്റ്റേറ്റ് coop കൾ. Co. Op. മന്ത്രാലയം അമിത് ഷായുടെ കീഴിൽ ലാണെന്ന് മാത്രം. 2020ൽ ഒരു ഭേദഗതി അമിത് ഷാ കൊണ്ട് വന്നു എന്നതാണ് അമിത് ഷാ യുടെ പേര് പറയാൻ കാരണം.
നാട്ടിൽ ഒരു ബാർബർ ഷോപ്പ് തുടങ്ങാനും പഞ്ചായത്ത് അനുമതി വേണമല്ലോ. അതുകൊണ്ട് നാട്ടിലുള്ള ബാർബർ ഷോപ്പുകളെല്ലാം മുഖ്യമന്ത്രി പിണറായി നടത്തുന്നതാണ് എന്നാരെങ്കിലും തള്ളിയാൽ എങ്ങനെയിരിക്കും. അതുപ്പോലെ ഒരു തള്ളൽ മാത്രമാണ് അമിത് ഷായും. മോദിയും നേരിട്ട് നടത്തുന്നതാണ് മൾട്ടി സ്റ്റേറ്റ് സെൻട്രൽ co op കൾ എന്നത്. അതുകൊണ്ട് സ്വന്തം ഗ്യാരണ്ടിയിൽ ഇടപാടുകൾ നടത്തിയാൽ മതി ജനങ്ങൾ മോദിയുടെ ഗ്യാരണ്ടി ഇതിനില്ല. നാടിന്റെ വികസനത്തിന് മാത്രമേ ആ ഗ്യാരണ്ടി ഉള്ളു.