എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന് പ്രചരണം വ്യാജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ അപേക്ഷകരുടെ പേരുവിവരങ്ങള്‍ അടക്കം ശേഖരിച്ചുകൊണ്ട് സൈബര്‍ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ തട്ടിപ്പില്‍ ആരും കുടുങ്ങരുതെന്നും മന്ത്രി അറിയിച്ചു.
സാധാരണ ജനങ്ങളിലേക്ക് വാട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്സ്ആപ്പ് മെസ്സേജ് വഴി രജിസ്ട്രേഷന് ലിങ്ക് സഹിതമാണ് പ്രചാരണം. കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നു. പൊതുജനങ്ങള്‍ തട്ടിപ്പിനിരയാകുന്നത് തടയാന്‍ അതിവേഗം നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതായി മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു