ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗംഭീര്‍ മുന്നറിയിപ്പ് നല്കി.
മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ നടന്ന ചര്‍ച്ചയിലാണ് ഗംഭീർ മുന്നറിയിപ്പ് നൽകിയത് സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ പലരും തയാറാവുന്നില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് പലരും കളിക്കുന്നത് എന്ന് ഗംഭീര്‍ കുറ്റപ്പെടുത്തി.
മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നിരുത്തവാദപരമായ ഷോട്ട് കളിച്ചാണ് റിഷഭ് പന്ത് പുറത്തായത്. പിന്നാലെ ടീമന്റെ കൂട്ടത്തകര്‍ച്ചയും തുടങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും, തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റുവെച്ച് പുറത്താകുന്ന വിരാട് കോലിയുടെയും പ്രകടനത്തിലും ഗൗതം ഗംഭീര്‍ തൃപ്തനല്ല
താന്‍ തീരുമാനിക്കുന്നതിന് വിരുദ്ധമായാണ് പല താരങ്ങളും ഗ്രൗണ്ടില്‍ കളിക്കുന്നത്. ഇനിയത് അനുവദിക്കില്ല. ഗെയിം പ്ലാനിനും സാഹചര്യത്തിനും അനുസരിച്ച് കളിക്കാത്തവരെ പുറത്താക്കാന്‍ മടിക്കില്ല എന്ന് ഗംഭീര്‍ താക്കീത് നൽകി.