ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ മേളയായ 55 -ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ 2024 നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ച് നടക്കും. 9 ദിവസം നീണ്ടു നിൽക്കുന്ന സിനിമ മേളയിൽ 45000 ലധികം സിനിമ പ്രേമികളും സിനിമ പ്രൊഫഷണലുകളും പങ്കെടുക്കും.
ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ലോകമെമ്പാടുമുള്ള മികച്ച സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് പ്രദർശിപ്പിക്കുക.
2024-ൽ ജൂറി തിരഞ്ഞെടുത്ത ഫീച്ചർ ഫിലിമുകളുടെ പട്ടികയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മലയാള ചിത്രങ്ങളായ ഭ്രമയുഗവും ആടുജീവിതവും ലെവൽ ക്രോസും പ്രദർശന യോഗ്യത നേടി. മുഖ്യധാര സിനിമ വിഭാഗത്തിൽ മഞ്ഞുമ്മൽ ബോയ്സും പ്രദർശിപ്പിക്കും
സ്വതന്ത്ര്യ വീർ സവർക്കറാണ് ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഓപ്പണിങ് സിനിമയായി പ്രദർശിപ്പിക്കുന്നത്.