കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ മെറ്റീരിയല്‍ ഹാന്ഡ്ലിങ് ബിസിനസ് തദ്ദേശീയമായ കണ്ടുപിടുത്തത്തിലൂടെയും സമഗ്രമായ നൈപുണ്യ വികസനത്തിലൂടെയും ജോലിസ്ഥലത്തെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നു.
നിര്‍മ്മാണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്നതാണ്. 40 ശതമാനം അപകടങ്ങള്‍ക്കും കാരണം സുരക്ഷിതമല്ലാത്ത മെറ്റീരിയല്‍ കൈകാര്യം ചെയ്യുന്ന രീതികളാണ് അതില്‍ 80 ശതമാനം ആളുകളുടെ പിഴവും സുരക്ഷിതമല്ലാത്ത രീതികളും മൂലമാണ് അതുകൊണ്ട് മെറ്റീരിയല്‍ ഹാന്ഡ്ലിങ് ബിസിനസ് അതിന്റെ ഉപകരണങ്ങളില്‍ നിരവധി സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
സീറ്റ് ബെല്‍റ്റ് ഇന്റര്‍ലോക്ക് സംവിധാനം, കാല്‍നടക്കാര്‍ക്കുള്ള സുരക്ഷാ ലൈറ്റുകള്‍, മറ്റ് ചലിക്കുന്ന വസ്തുക്കള്‍, ഓപറേറ്റര്‍ സാന്നിദ്ധ്യം അറിയുന്ന സെന്‍സര്‍, ഓപറേറ്ററുടെ ഇരിപ്പും സീറ്റ് ബെല്‍റ്റ് ധരിക്കലും ശരിയല്ലെങ്കില്‍ ഉയര്‍ത്തല്‍, ചരിക്കല്‍, കൂട്ടിചേര്‍ക്കല്‍ പ്രക്രിയകള്‍, ഫോര്‍ക്ക്ലിഫ്റ്റ് നീക്കങ്ങള്‍ എന്നിവ തടയുന്ന അധിക സുരക്ഷാ സംവിധാനം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
തിരിക്കുമ്പോള്‍ വേഗം 30 ശതമാനം കുറയുന്ന സ്മാര്‍ട്ട് കര്‍വ് കണ്ട്രോള് സാങ്കേതിക വിദ്യയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മെറ്റീരിയല്‍ ഹാന്ഡ്ലിങ് പ്രവര്‍ത്തനങ്ങളിലെ സുരക്ഷ സംബന്ധിച്ച ഇന്ത്യയിലെ അദ്യ ‘ഐ റിപ്പോര്‍ട്ടും’ 2023 സാമ്പത്തിക വര്‍ഷം അവതരിപ്പിച്ചിട്ടുണ്ട്.
ഈ സാങ്കേതികവിദ്യകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഗോദ്റെജ് ആന്‍ഡ് ബോയ്സ് എന്ജിഒകളം ഫോര്‍ക്ക്ലിഫ്റ്റ് ഓപറേറ്റര്‍മാര്‍ക്കുള്ള ട്രെയിനിങ് സ്കൂളുകളുമായി സഹകരിച്ച് സമഗ്ര പരിശീലന പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനകം 3500ലധികം ഓപറേറ്റര്‍മാര്‍ക്ക് പരിശീലനം നല്കി കഴിഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തോടെ 300 ഓപറേറ്റര്‍മാര്‍ക്കു കൂടി പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്റഗ്രേറ്റഡ് സ്കില്‍ എന്‍ഹാന്‍സ്മെന്റ് പ്ലാറ്റ്ഫോമിലൂടെ നൈപുണ്യ വികസനത്തിലുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്നു. എല്ലാ ടീം അംഗങ്ങള്‍ക്കും ഡിജിറ്റല്‍ ഇന്റര്‍ഫേസിലൂടെ സെയില്‍സ്, സര്‍വീസ്, ടെക്നിക്കല്‍ ട്രെയിനിങ് നല്കുന്നു.
സുസ്ഥിരതയിലും നൈപുണ്യ മെച്ചപ്പെടുത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സുരക്ഷിതവും കൂടുതല്‍ കാര്യക്ഷമവുമായ ജോലിസ്ഥലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ നേതൃത്വം നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നു.
വൈദഗ്ധ്യമുള്ള തൊഴിലാളികളെ പരിപോഷിപ്പിക്കുന്നതിനും ഇന്ട്രാലോജിസ്റ്റിക്സ് മേഖലയില്‍ ഉത്തരവാദിത്തമുള്ള വളര്‍ച്ച കൈവരിക്കുന്നതിനും വേണ്ടിയാണ് ഇതെന്ന് ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ ഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്റെ മെറ്റീരിയല്‍ ഹാന്‍ഡ്ലിംഗ് ബിസിനസ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ അനില്‍ ലിംഗായത്ത് പറഞ്ഞു.