കോഴിക്കോട് : സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്നലെ പവന് 59,520 രൂപയായിരുന്നത് 120 രൂപ വർധിച്ച് 59,640 രൂപയായി. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. എക്കാലത്തെയും ഏറ്റവുമുയർന്ന നിലയിലാണ് സ്വർണവിലയുള്ളത്.
ഒക്ടോബർ 10-ലെ വിലയാണ് (പവന് 56,200) ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. 20 ദിവസംകൊണ്ട് 3440 രൂപയുടെ വർധനവാണ് പവൻ വിലയിലുണ്ടായിരിക്കുന്നത്.