കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് രജനികാന്ത് ആശുപത്രി വിട്ടു.ആരോഗ്യനില തൃപ്തികരമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. താരത്തിന്റെ രക്തധമനിയിലുണ്ടായ നീര്‍വീക്കമാണ് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിന് കാരണം. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്ത്രക്രിയയില്‍ നടന്റെ അടിവയറ്റിന് താഴെ സ്റ്റന്‍ഡ് സ്ഥാപിച്ചു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ആക്ഷന്‍ ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തി ന്റെ ആരോഗ്യനില പൂര്‍ണമായി മെച്ചപ്പെട്ടാല്‍ തിരികെ സെറ്റിലെത്തി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ സൗബിന് ഷാഹിര്‍, നാഗാര്‍ജുന, ശ്രുതി ഹാസന്, സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.