യൂട്യൂബ് ഉപഭോക്തകള്‍ക്കായി പുതിയ അപ്ഡേറ്റ് വരുന്നു. യൂട്യൂബ് ഷോര്‍ട്സ് വീഡിയോകള്‍ക്ക് ദൈര്‍ഘ്യം കൂട്ടുന്ന അപ്ഡേറ്റാണ് നിലവില്‍ വന്നിരിക്കുന്നത്. പുതിയ അപ്ഡേറ്റ് പ്രകാരം ഷോര്‍ട്സുകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം.
വെര്‍ട്ടിക്കലായും സ്ക്വയര്‍ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബര്‍മാര്‍ക്ക് സഹായകമാകും. 2024 ഒക്ടോബര്‍ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്.
യൂട്യൂബിന്റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോര്‍ട്സ് വീഡിയോകളും പരിഗണിക്കും.എന്നാല്‍ മുമ്പ് അപ്ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള ഫയലുകള്‍ ലോംഗ്-ഫോം വീഡിയോ എന്ന ഗണത്തില്‍ തന്നെ തുടരും.
മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിലവില്‍ യൂട്യൂബ് മൊബൈല്‍ ആപ്പിലെ ഷോര്‍ട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ല. ഇവ മൊബൈല്‍, ഡെസ്ക്ടോപ് വേര്‍ഷനുകളില്‍ ലഭ്യമായ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്ലോഡ് ചെയ്യേണ്ടത്.