സിനിമാ മേഖലയിലെ ലൈംഗികാരോപണ വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്.സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല.എഎംഎംഎ ഭാരവാഹികളുടെ രാഷ്ട്രീയം എന്തെന്ന് എല്ലാവര്ക്കും അറിയാമല്ലോ,പുറത്തുവരുന്ന വെളളിപ്പെടത്തലുകള് നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും പി രാജീവ് പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.