ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ പേജുകള്‍ വെട്ടിയതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്.പിണറായി സര്‍ക്കാരിന്റെ സ്ത്രീപക്ഷ നിലപാട് വാചക കസര്‍ത്ത് മാത്രമെന്ന് സുരേന്ദ്രന് വ്യക്തമാക്കി.സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു.പേജുകള്‍ വെട്ടിക്കളഞ്ഞത് ആരെയോ രക്ഷിക്കാനാണ്.4 വര്‍ഷത്തിലേറെ സര്‍ക്കാര്‍ റിപ്പോര്ട്ടിന്മേല് അടയിരിക്കുകയായിരുന്നു.കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം.ഉര്‍വശീശാപം ഉപകാരം എന്ന നിലയിലാണ് പല പേജുകളും സര്‍ക്കാര്‍ വെട്ടിമാറ്റിയത്.കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാലര വര്‍ഷം സര്‍ക്കാര്‍ പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന് ഉത്തരവിട്ടത് ജൂലൈ 5ന്.49ആം പേജിലെ 96ആം പാരഗ്രാഫ്,81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുളള പാരഗ്രാഫുകളും ഒഴിക്കണമെന്നായിരുന്നു കമ്മീഷന് നിര്‍ദ്ദേശിച്ചത്.ആളുകളുടെ സ്വകാര്യത കണക്കിലെടുത്ത് കൂടുതല്‍ ഭാഗങ്ങള്‍ വേണെങ്കില്‍ സര്‍ക്കാരിന് ഒഴിവാക്കാമെന്നും ഉത്തരവില്‍ ഉണ്ടായുരുന്നു.29 പാരഗ്രാഫുകള്‍ ഒഴിവാക്കാന്‍ വിവരവകാശ കമ്മീഷന് പറഞ്ഞിടത്ത് സര്‍ക്കാര്‍ വെട്ടിയത് 130ഓളം പാരഗ്രാഫുകള്‍.മലയാള സിനിമാരംഗത്തെ പ്രമുഖര്‍തന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് ഹേമ കമ്മിറ്റിക്ക് ബോധ്യപ്പെട്ടെന്ന 96ആം പാരഗ്രാഫിന് തുടര്‍ച്ചയായുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.