തിരുവനന്തപുരം : മദ്യനയത്തിന് അംഗീകാരം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ പുതുക്കിയ മദ്യനയം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. ഡ്രൈ ഡേ മാറ്റാനും ബാറുകളുടെ സമയം നീട്ടാനും സര്‍ക്കാരിന് വേണ്ടി പണപിരിവ് നടത്തണമെന്ന ബാറുടമയുടെ സന്ദേശം പുറത്തു വന്നതോടെയാണ് മദ്യനയം വിവാദത്തിലാവുന്നത്.
ഡ്രൈഡേ പൂര്‍ണമായും മാറ്റിയില്ലെങ്കിലും ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഡ്രൈഡേയിലും മദ്യവിതരണം ചെയ്യാനുള്ള ഇളവ് നല്‍കുന്നതായിരുന്നു പുതിയനയം. കോഴ ആരോപണം ഉയര്‍ന്നുവന്ന സാഹചര്യയത്തിലാണ് പുതിയനയം പ്രസിദ്ധീകരിക്കുന്നതിലുള്ള മെല്ലെപോക്ക് ചര്‍ച്ചയാവുന്നത്.
പൂര്‍ണമായും ഡ്രൈഡേ മാറ്റണമെന്ന ആവശ്യത്തില്‍ ബാറുടമകള്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. സിപിഎമ്മും എല്‍ഡിഎഫും മദ്യനയത്തിന് അംഗീകാരം നല്‍കിയെങ്കിലും മന്ത്രി സഭയുടെ അംഗീകാരമില്ലാതെ വിജ്ഞാപനം പുറത്തുവിടാനാവില്ല. പെരുമാറ്റചട്ടം മാറിയ ശേഷമേ നയത്തില്‍ മാറ്റമുണ്ടാകു എന്നാണ് എക്സൈസ് വകുപ്പിന്റെ മറുപടി.